മക്ക∙ ഹജിനു മുന്നോടിയായി മക്കയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുടെ വാർഷിക പരീക്ഷ ഒരാഴ്ച മുൻപ് നടത്താൻ തീരുമാനം. ഈ മാസം 15ഓടെ അവസാന പരീക്ഷയും പൂർത്തിയാക്കി സ്കൂൾ അടയ്ക്കാൻ നിർദേശിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മക്ക, ബഹ്റ, അൽജമോം, അൽകാമിൽ പ്രദേശങ്ങളിലെ സ്കൂളുകളാണ് 15ന് അടയ്ക്കുക. മറ്റിടങ്ങളിൽ വിദ്യാഭ്യാസ വർഷത്തിലെ അവസാന പ്രവൃത്തി ദിവസം 22 ന്ആയിരിക്കും.
സെപ്റ്റംബർ മുതൽ ജൂൺ വരെയാണ് സൗദിയിലെ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളുടെ വിദ്യാഭ്യാസ വർഷം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മധ്യവേനൽ അവധിയും.