റിയാദ്∙ റിയാദിൽ പട്ടാപകൽ മിന്നൽ പരിശോധന. പ്രവാസികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ.
ലഹരി മരുന്ന്, ആയുധങ്ങൾ, ദശലക്ഷം റിയാൽ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. പ്രവാസിയടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു.
20,000 ത്തോളം അനധികൃത ലഹരി മരുന്ന് ഗുളികകളും ഹാഷിഷും അധികൃതർ പിടിച്ചെടുത്തു. റെയ്ഡിനിടെ അറസ്റ്റിലായ സ്വദേശിയുടെയും പാക്കിസ്ഥാൻ പൗരന്റെയും ഉടമസ്ഥതയിലുള്ള സംഭരണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിന്റെ ഒരു ഭാഗം ആഭ്യന്തര മന്ത്രാലയം 'സ്നാപ്ചാറ്റ്' പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചു. പ്രതികളായ സൗദി പൗരനും പ്രവാസിക്കും എതിരെ നിയമനടപടി സ്വീകരിച്ചതായും ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.