ADVERTISEMENT

അബുദാബി∙ ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽനിന്ന് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും ഇടംപിടിച്ചു. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്.

Also read: മലബാർ ഗോൾ‍ഡിന്റെ പേരിലുള്ള പാക്കിസ്ഥാനിലെ വ്യാജ ഷോറൂം അടപ്പിച്ചു

മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയിൽ എമിറേറ്റ്സ് ഏറ്റവും ഉയർന്ന റേറ്റിങ് നേടി. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ അവലോകനം, ലാഭം, നിക്ഷേപം, ഓഫറുകൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങി 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

വിമാന നവീകരണത്തിനും പുതിയ സൗകര്യങ്ങളും അവതരിപ്പിക്കുന്നതിനും യുഎഇ എയർലൈനുകൾ കോടിക്കണക്കിന് ദിർഹം ചെലവഴിക്കുന്നുണ്ട്. ബോർഡിങ് പാസുകൾ ഡിജിറ്റലാക്കിയ എമിറേറ്റ്സ് എല്ലാ യാത്രക്കാർക്കും വൈഫൈ നൽകിയും വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇത്തിഹാദ് എയർവേയ്‌സ്  വൈ-ഫ്ലൈ ചാറ്റ്, സർഫ് പാക്കേജുകളും പുറത്തിറക്കി. വാട്സാപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയവയും സൗജന്യ സേവനത്തിലൂടെ ഉപയോഗിക്കാം. എയർ ന്യൂസിലൻഡ്, ഖത്തർ എയർവേസ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്. ബജറ്റ് എയർലൈൻ വിഭാഗത്തിൽ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനമെന്ന ബഹുമതി ഫ്ലൈ ദുബായ് നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com