ഹബീബ് ബേക്കറിയുടെ പുതിയ ബ്രാഞ്ച് ദുബായിൽ ആരംഭിച്ചു

habib-bakery
SHARE

ദുബായ്∙ യുഎഇ  ബേക്കറി മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹബീബ് ബേക്കറിയുടെ പുതിയ ബ്രാഞ്ച് ദുബായിൽ ആരംഭിച്ചു. പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം ചെയ്തു.യുഎഇയിൽ ഹബീബ് ബേക്കറിയുടെ മൂന്നാമത്  ബ്രാഞ്ചാണിത്. ദുബായ് ഗോൾഡ് സൂഖ് ന്യൂ എ​​ക്സ്റ്റൻഷനിൽ മോസ പ്ലാസ ഒന്നിലാണ് ഹബീബ് ബേക്കറിയുടെ പുതിയ ബ്രാഞ്ച് തുറന്നത്. സാദിഖ് അലി ശിഹാബ് തങ്ങൾ,  അസീൽ അലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികളായി.

Read more: യുഎഇ കടുത്ത വേനൽച്ചൂ‌ടിലേക്ക്; വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം രാജ്യത്ത് അനുഭവപ്പെടും.

സ്ഥാപകരായ കുഞ്ഞിമോയിൻ, കെ.കെ മുഹമ്മദ്,  കെ.കെ നാസർ,  മാനേജിങ് ഡയറക്ടർ ഹംദാൻ മിൻഷിദ് , ഡയറക്ടർമാരായ  മാസിൻ , ഹബീബ് എന്നിവർക്കു പുറമെ മറ്റ് മാനേജ്മെൻറ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ  37 വർഷമായി ബേക്കറി മേഖലയിൽ സജീവമായി തുടരുന്ന ഹബീബ് ബേക്കറിയുടെ വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ ബ്രാഞ്ച് എന്ന് അധികൃതർ അറിയിച്ചു. 

ദയ്റയിലും കരാമയിലുമാണ് ഹബീബ് ബേക്കറിയുടെ മറ്റു രണ്ടു ബ്രാഞ്ചുകൾ. നാനൂറിലധികം രുചികരമായ ഇന്ത്യൻ, അറബി, പാകിസ്താൻ ബേക്കറി ഭക്ഷ്യോൽപന്നങ്ങളാണ് ഹബീബ് ബേക്കറിയുടെ പ്രത്യേകത. ദുബായിൽ കൂടുതൽ ബ്രാഞ്ചുകൾ  തുറക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary: A new branch of Habib Bakery has opened in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS