ADVERTISEMENT

ദുബായ്∙ ഹജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. ദുബായ്, അബുദാബി, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളാണ് യാത്രാ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക കൗണ്ടറുകൾ ഒരുക്കുന്നത്.

 

ചെക്–ഇൻ െചയ്യാനും എമിഗ്രേഷൻ പൂർത്തിയാക്കാനും തീർഥാടകർക്ക് പ്രത്യേക സൗകര്യമുണ്ടാകും.  ഇതുസംബന്ധിച്ച് യുഎഇ ഹജ് കമ്മിറ്റി വിവിധ വിമാനത്താവള അധികൃതരുമായി ചർച്ച നടത്തിവരികയാണ്.

 

ദുബായ് വിമാനത്താവളത്തിൽ ലോകോത്തര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഹജ് കമ്മിറ്റി മേധാവി മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.  യുഎഇയിലെ തീർഥാടകർ തിരിച്ചെത്തുന്നതുവരെ ഈ സൗകര്യമുണ്ടാകും.

English Summary: Dubai airport all set to ensure smooth travel to Saudi Arabia for Haj pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com