അനധികൃത തെരുവ് കച്ചവടം; ബൗശറിൽ പ്രവാസികൾ അറസ്റ്റിൽ
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് ഗവർണറേറ്റിലെ ബൗശർ വിലായത്തിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിലേർപ്പെട്ട പ്രവാസികളെ നഗരസഭാ അധികൃതർ പിടികൂടി. പൊതുസ്ഥലത്ത് അനധികൃതമായി പച്ചക്കറിയടക്കമുള്ള സാധനങ്ങളായിരുന്നു ഇവർ വിറ്റിരുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴിലാളികൾ നഗര സ്വഭാവം കണക്കിലെടുക്കാതെയും ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയുമായിരുന്നു കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതെന്ന് മസ്‌കത്ത് നഗരസഭ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.