ADVERTISEMENT

ദുബായ് ∙ ചലച്ചിത്ര നടി അന്നാ ബെന്നിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു . സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു അന്ന ബെൻ 10 വർഷത്തെ വീസ ഏറ്റുവാങ്ങി. കുമ്പളങ്ങി നൈറ്റ്സ്  എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടി ഒരു പിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അന്ന ബെൻ മലയാള സിനിമയിലെ പ്രശസ്‌ത  തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ്. അർജുൻ അശോകൻ നായകനായ  ത്രിശങ്കുവാണ് അന്ന ബെന്നിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വീസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു .

English Summary: Golden visa for Anna Ben

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com