നവ അധ്യാപകർക്ക് പ്രവേശനോത്സവവുമായി മലയാളം മിഷൻ ദുബായ് ചാപ്റ്റർ

malayalam-mission
SHARE

ദുബായ്∙ കുട്ടികളുടെ പ്രവേശനോത്സവ മാതൃകയിൽ പുതിയ അധ്യാപകർക്ക് പ്രവേശനോത്സവം ഒരുക്കി മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിനം വ്യത്യസ്തമായി. ദുബായ് ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിലെ അധ്യാപകരായി പുതിയതായി കടന്നു വന്നവരെ പാട്ടും കവിതയും കളികളും നിറഞ്ഞ പഠന പ്രവർത്തനങ്ങളിലൂടെ സ്വാഗതം ചെയ്തുകൊണ്ട് പാഠ്യ പദ്ധതി പരിചയപ്പെടുത്തി മലയാളം മിഷൻ റജിസ്ട്രാർ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്തു. 

ചെയർമാൻ സി.എൻ.എൻ. ദിലീപ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അംബുജം സതീഷ്, സെക്രട്ടറി പ്രദീപ് തോപ്പിൽ, അജ്മൽ, സോണിയ, ഫിറോസിയ എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്‌സായ കണിക്കൊന്ന പാഠ പുസ്തകം അരുണിമയ്ക്കും അധ്യാപകരുടെ പരിശീലന പഠനപ്രവർത്തനങ്ങൾ മാഗസിൻ രൂപത്തിലാക്കി സുറൂർ എന്ന പേരിൽ പുതിയ അധ്യാപിക നൈമയ്ക്കും കൈമാറി. നാലു കോഴ്സുകളിലേക്കുമായി തയ്യാറാക്കിയ പാഠസൂത്രണരേഖ ദുബായ് ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറിക്കൊണ്ടാണ് പരിശീലന പരിപാടിക്ക് സമാപനം കുറിച്ചത്.    

സീനിയർ അധ്യാപകർക്കുള്ള സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി പരിശീലനങ്ങളാണ് നടന്നത്. മലയാളം മിഷൻ ഭാഷാധ്യാപകനായ സതീഷ് കുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS