ADVERTISEMENT

മസ്‌കത്ത് ∙ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശം സലാല വിമാനത്താവളത്തില്‍ നടപ്പാക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന വിലയ്ക്ക് തുല്യമായി സലാല വിമാനത്താവളത്തിനും ഉടനെ നേരിട്ടുള്ള സബ്‌സിഡി നല്‍കണമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയത്.

മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് സലാം എയറില്‍ 30 ഒമാനി റിയാലും ഒമാന്‍ എയറില്‍ 50 റിയാലുമാണ്. ഇതിനാല്‍, അധികപേരും ആയിരത്തോളം കിലോ മീറ്റര്‍ റോഡ് മാര്‍ഗമാണ് പോകാറുള്ളത്. മഴക്കാലത്തും കഠിനചൂടിലും ഈ യാത്ര അപകടകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.

എയര്‍ അറേബ്യ, ജസീറ എര്‍വേയ്‌സ്, വിസ് എയര്‍ അടക്കമുള്ള വിദേശ കമ്പനികളും സലാലയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വിമാന നിരക്ക് കുറഞ്ഞാല്‍ നിത്യേനയുള്ള യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനപ്പെടുകയും വിമാന യാത്രക്കാര്‍ വര്‍ധിക്കുകയും ചെയ്യും. ജിസിസിക്ക് പുറമെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും സലാലയിലേക്ക് നേരിട്ടുള്ള സര്‍വീസുമുണ്ടാകും.

പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി സലാല വിമാനത്താവളത്തിനുണ്ട്. ഭാവിയിലെ വികസനത്തിന് ശേഷം ഇത് 60 ലക്ഷമായി ഉയരും. ആഴ്ചയില്‍ 75 ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി അവസാനത്തോടെ സലാല വിമാനത്താവളത്തിലെ വ്യോമഗതാഗതം രണ്ട് ശതമാനം ഉയര്‍ന്നിരുന്നു. ഖരീഫ് എന്നറിയപ്പെടുന്ന മണ്‍സൂണ്‍ കാലമായ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് സലാല സന്ദര്‍ശിക്കാനുള്ള മികച്ച സമയം. രാജ്യത്തിന്റെ മറ്റിടങ്ങള്‍ വേനലില്‍ വെന്തുരുകുമ്പോള്‍ സലാലയിലും ചുറ്റുപാടും മഴയും കാറ്റും കോടമഞ്ഞും കുളിരുമായിരിക്കും.

English Summary: Salalah Muscat flight fare may decrease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com