ADVERTISEMENT

അബുദാബി ∙ യുഎഇ കടുത്ത വേനൽച്ചൂ‌ടിലേക്ക് പ്രവേശിക്കുന്നു. ഇൗ മാസം 21 ന് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കും. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം രാജ്യത്ത് അനുഭവപ്പെടുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയിലെ വിദ്യാലയങ്ങൾ വേനലവധിക്ക് അടയക്കുന്നതിനാൽ മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ, കേരളത്തിലേക്ക് ഇരട്ടിയിലേറെ വിമാന നിരക്ക് കാരണം ഇതുവരെ ടിക്കറ്റെടുക്കാത്തവർ കടുത്ത ആശങ്കയിൽ തുടരുന്നു. കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും പലരും വച്ചുപുലർത്തുന്നുണ്ട്.


Read Also: പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ; ഭാഗ്യം തുണച്ചത് ഓൺലൈൻ പർച്ചേസ്!

മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഈർപ്പം ചെറുതായി കുറയും, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്. ജൂണിലെ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസിനും 35.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും, പരമാവധി  താപനില 39.7 ഡിഗ്രി സെൽഷ്യസിനും 42.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.  ഏറ്റവും കുറഞ്ഞ താപനില 26.6 മുതൽ 29.2 ഡിഗ്രി സെൽഷ്യസ് വരെയാണ്. ജൂണിലെ ഏറ്റവും ഉയർന്ന താപനില 2010 ൽ യാസത്തിൽ 52.0 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. 2004 ൽ റഖ്നയിൽ ഏറ്റവും കുറഞ്ഞ താപനില 14.1 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു.  

ഇൗ മാസത്തെ ശരാശരി കാറ്റിന്റെ വേഗം മണിക്കൂറിൽ 13 കിലോമീറ്ററാണ്. ശരാശരി ആപേക്ഷിക ആർദ്രത 62 മുതൽ 87 ശതമാനം വരെയാണ്, ഏറ്റവും കുറഞ്ഞ ആപേക്ഷിക ആർദ്രത 14 മുതൽ 27 ശതമാനം വരെയും.  2021 ജൂണിലാണ് ഏറ്റവും ഉയർന്ന മൂടൽമഞ്ഞ് രൂപപ്പെടുന്നത്. ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 2007ൽ ഔതൈഡിൽ 44 മില്ലിമീറ്ററായിരുന്നു. 

തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് നിർബന്ധിത ഉച്ചവിശ്രമം ഇൗ മാസം 15  മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15  വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ചൂടിൽ നിന്ന് തൊഴിലാളികൾ മാറി നിൽക്കണം. തൊഴിലുടമകൾ മധ്യാഹ്ന ഇടവേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലം നൽകേണ്ടതുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പിഴ ചുമത്തും, പരമാവധി പിഴ 50,000 ദിർഹം വരെ.  ഉച്ചവിശ്രമ നിയമത്തിന്റെ ലംഘനങ്ങൾ 600 590 000 എന്ന നമ്പറിൽ അറിയിക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary : UAE summer 2023 to officially begin on June 21st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com