ADVERTISEMENT

റിയാദ് ∙ കേളി വനിതാവേദി സെക്രട്ടറിയായും പിന്നീട് കുടുംബവേദി കോ ഓർഡിനേറ്റർ ആയും കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്ന കേളി കുടുംബവേദി  അംഗം സിന്ധു ഷാജിക്ക് യാത്രയയപ്പ് നൽകി. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സിന്ധു ഷാജി  കഴിഞ്ഞ 25 വർഷമായി കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമേസി ഹോസ്പിറ്റൽ) സ്റ്റാഫ് നഴ്സ് ആയി സേവനം അനുഷ്ഠിച്ചു വരികയാണ്. കേളിയുടെ ജീവകാരുണ്യ പ്രവത്തനങ്ങളിൽ സജീവ പങ്കാളി ആണ് സിന്ധു. 

 

അൽ വലീദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, വൈസ് പ്രസിഡണ്ട് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറർ ഷിനി നസിർ, സെക്രട്ടറിയേറ്റ് അംഗം ജയരാജ്,  കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ മലാസ് എന്നിവർ ആശംസകൾ നേർന്നു. കുടുംബവേദിയുടെ ഉപഹാരം പ്രസിഡന്റ്  പ്രിയവിനോദ് സിന്ധു ഷാജിക്ക് കൈമാറി .യാത്രയയപ്പിന് സിന്ധു ഷാജി നന്ദി പറഞ്ഞു. ചടങ്ങില്‍ കേളി കുടുംബവേദിയുടെ നിരവധി കുടുംബങ്ങളും, കേളി അംഗങ്ങളും പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com