ബാലസോർ ട്രെയിൻ അപകടത്തിൽ ദുഖം രേഖപ്പെടുത്തി യുഎഇ ഭരണാധികാരികൾ

بحضور رئيس الدولة.. نائب رئيس الدولة يمنح منصور بن زايد
SHARE

ദുബായ്∙ ഒഡീഷയിലെ ബാലസോർ നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ദുഖം രേഖപ്പെടുത്തി യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  അപകടത്തിൽ മരിച്ചവർക്ക് ആത്മശാന്തി നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Read more at: ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാവുന്ന സമയം ഞായറാഴ്ച അവസാനിക്കും...

അതേസമയം, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്ദേശങ്ങൾ അയച്ചു. 

English Summary : UAE leaders condole with Indian President over deaths in Odisha train crash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS