അബുദാബി ∙ യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തതരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഇന്ന്(ശനി) കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മറ്റു എമിറേറ്റുകളിൽ യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പൊടിക്കാറ്റിനും കാരണമായേക്കും. ഇതുമൂലം ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.