ADVERTISEMENT

ദുബായ്∙ പ്ലാസ്റ്റിക് കുപ്പികൾ പുനർനിർമ്മിച്ച് ടീ ഷർട്ട് നിർമ്മാണത്തിന് ഉപയോഗിക്കുകയാണ് ദുബായിലെ ഡിഗ്രേഡ് എഫ് ഇസഡ് കമ്പനി. 20 പ്ലാസ്റ്റിക് കുപ്പികളാണ് ഒരു ടീ ഷർട്ട് നിർമ്മാണത്തിന് വേണ്ടത്. ഇത്തരത്തിൽ  പ്രതിമാസം 60 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ വരെ റീസൈക്കിൾ ചെയ്യുകയും പ്രതിദിനം 20,000 ടീ-ഷർട്ടുകൾ നിർമ്മിക്കുകയും ചെയ്യുന്നതായി കമ്പനി  അവകാശപ്പെടുന്നു.

Read more at:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45 കോടിയോളം രൂപ സമ്മാനം...

ഈ വർഷം ഒരു ബില്ല്യണിലധികം പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയാനുള്ള നീക്കത്തിലാണ് കമ്പനി. ടീ ഷർട്ടുകൾക്ക് പുറമെ മറ്റ് വസ്ത്രങ്ങളും നിർമ്മിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത്  പോളിസ്റ്റർ നൂലുകളാക്കി മാറ്റാനുള്ള ശ്രമം നടന്ന് വരികയാണ്. ഈ പദ്ധതി നടപ്പാക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയുമെന്ന് മാനേജിംഗ് ഡയറക്ടർ എമ്മ ബാർബർ പ്രത്യാശ പ്രകടിപ്പിച്ചു. 

പരമ്പരാഗത പോളിസ്റ്റർ ഷർട്ടിനെ അപേക്ഷിച്ച് റീസൈക്കിൾ ചെയ്ത കുപ്പികളിൽ നിന്ന് നിർമ്മിച്ച ടി-ഷർട്ടിന് 12 മുതൽ 15 ശതമാനം വരെ വില കുറവാണ്. പനിർമാണ പ്രക്രിയ  പരിസ്ഥിതി സൗഹൃദമാണ്. ഇതിലൂടെ 50 ശതമാനം ഊർജം ലാഭിക്കാനും സാധിക്കുന്നതായിട്ടാണ് വിലയിരുത്തൽ. 

English Summary : Dubai company turns plastic bottles into T-shirts, Video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com