മെസിയും സൗദി ക്ലബിലേക്ക്; ക്രിസ്റ്റ്യാനോയുടെ വരുമാനത്തുക മറികടക്കുമെന്ന് റിപ്പോർട്ട്

ramos-messi
SHARE

റിയാദ്∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി റിയാദിലെ അൽ ഹിലാൽ ക്ലബ്ബുമായി കരാർ ഒപ്പിടുമെന്ന് സൂചന.  സൗദി മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്.

നിലവിൽ പാരീസിൽ ഉള്ള അൽ ഹിലാൽ ക്ലബ്ബ് ഭാരവാഹികളും താരവും തമ്മിൽ അവിടെ തന്നെ കരാർ ഒപ്പിട്ടേക്കുമെന്ന് സൗദി മാധ്യമങ്ങളായ സൗദി ഗസറ്റ്, ഒക്കാദ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഓദ്യോഗിക പ്രഖ്യാപനത്തിനായി മെസ്സി രണ്ട് ദിവസത്തിനുള്ളിൽ റിയാദിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: ന്യൂയോർക്കിൽ ഗ്രാമത്തിന്‍റെ അരുമയായിരുന്ന അരയന്നത്തെ കൊന്ന് ഭക്ഷിച്ചതിന് മൂന്ന് കൗമാരക്കാർ അറസ്റ്റിൽ...

പാരീസ് സെൻറ് ജെർമനിൽ (പിഎസ്ജി)യിൽ നിന്നു കരാർ അവസാനിപ്പിച്ചതിന് പിന്നാലെ മെസ്സിയുടെ അടുത്ത ലക്ഷ്യസ്ഥാനം ഏതെന്ന ചോദ്യമായിരുന്നു ഫുട്ബാൾ ആരാധകർകുണ്ടായിരുന്നത്. വൻ തുകക്കായിരിക്കും അൽ ഹിലാൽ ക്ലബ്ബ് മെസ്സിയുമായി കരാർ ഒപ്പിടുക ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനത്തുക മറികടന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കായികതാരമെന്ന റെക്കോർഡ് ഇതോടെ മെസ്സിക്ക് സ്വന്തമാകും. മെസ്സി കൂടി എത്തിയാൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ഫുട്ബാൾ താരങ്ങളും കളിക്കുന്ന രാജ്യമായി സൗദി മാറും.

പിഎസ്ജി വിടുമെന്ന് മെസ്സി ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. പിഎസ്ജിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മെസ്സി, നല്ല കളിക്കാർക്കൊപ്പം ലഭിച്ച അവസരം താൻ ശരിക്കും ആസ്വദിച്ചതായും പാരിസിലെ മികച്ച അനുഭവത്തിന് ക്ലബിന് നന്ദി പറയുന്നതായും ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

English Summary: Indications that Messi will sign Al Hilal contract

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA