ADVERTISEMENT

അബുദാബി∙ യുഎഇയിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ)   28ന് ആകാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ. ഇതനുസരിച്ച് 27നായിരിക്കും അറഫ ദിനം. യുഎഇയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 27 മുതൽ 4 ദിവസം അവധി ലഭിക്കും.

 

ശനി, ഞായർ വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ തുടർച്ചയായി 6 ദിവസം കിട്ടും. ശനിയാഴ്ച പ്രവൃത്തി ദിനമുള്ളവരാണെങ്കിൽ അവധി കഴിഞ്ഞ് ജൂലൈ ഒന്നിനു ജോലിക്ക് ഹാജരാകേണ്ടിവരും.

 

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎഇയിൽ മധ്യവേനൽ അവധി ആരംഭിക്കുന്നതിനാൽ നാട്ടിലേക്കു പോകുന്ന കുടുംബങ്ങൾക്ക് ഈദ് അവധി കൂടി പ്രയോജനപ്പെടുത്തി ഒരാഴ്ച നേരത്തെ പോകാനാകും.

English Summary: Astronomers predict Eid Al Adha date in the UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com