ADVERTISEMENT

ഫുജൈറ∙ ചൂടുകാലത്ത് ജീവൻ പണയപ്പെടുത്തി മലകയറാൻ നോക്കിയാൽ പിഴയടച്ചു നടുവൊടിയും. ചൂട് കൂടിയതോടെ മലകയറ്റത്തിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചൂടിനെ വെല്ലുവിളിച്ചു സാഹസത്തിനിറങ്ങിയാൽ അര ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്നു ഫുജൈറ അഡ്വഞ്ചേഴ്സ് സെന്റർ അറിയിച്ചു.

ഫുജൈറ മലനിരകളിലെ കയറ്റത്തിന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനമാണ്. വ്യക്തികളായാലും കമ്പനികളായാലും നിയമം ലംഘിച്ചാൽ പിഴ ചുമത്തും. ഉയർന്ന താപനിലയിൽ മലകയറ്റം സുരക്ഷിതമല്ലാത്തതിനാലാണ് നിരോധനം. നിർജലീകരണവും സൂര്യാഘാതവും ജീവൻ അപായപ്പെടാനുള്ള സാധ്യത കൂടുതലാണ്. സാഹസിക സഞ്ചാരത്തിനിറങ്ങുന്നവർ അപകടത്തിൽ പെടുന്നതു കൂടിയതോടെയാണ് നിയമം കർശനമാക്കിയത്. നിയമ ലംഘനം കണ്ടെത്താൻ മലയോര വഴികളിൽ നിരീക്ഷകരെ നിയമിച്ചു.

ടൂറിസ്റ്റ് ഗൈഡുകളുടെ സഹായമില്ലാതെയാണ് ദുർഘട പർവത മേഖലകളിൽ പലരും സാഹസിക സഞ്ചാരത്തിനിറങ്ങുന്നത്. ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് വിനോദ, സാഹസിക യാത്രയ്ക്കുള്ള മാർഗനിർദേശങ്ങൾ നേരത്തെ നൽകിയതാണ്. മലകയറ്റത്തിനുള്ള പരിശീലനവും നൽകിയിട്ടുണ്ട്. നിയമ ലംഘകരെ പിടികൂടാൻ സമീപവാസികളുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 25000 ദിർഹവും ആവർത്തിച്ചാൽ 50000 ദിർഹവുമായിരിക്കും പിഴ.

English Summary: A fine of dh 50000 for violating mountaineering rules in Fujairah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com