കെഫാഖ് വാർഷികം സംഘടിപ്പിച്ചു

kefaq
SHARE

ദോഹ ∙ ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ നാലാമത് വാർഷികം ‘കിരണം 2023’ എന്ന പേരിൽ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ വച്ചു വിപുലമായ നടത്തി. പ്രസിഡന്റ് ബിജു. കെ.  ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആർ. ജെ സൂരജ്  മുഖ്യാതിഥി ആയി പങ്കെടുത്തു. ഐസിസി പ്രസിഡന്റ് മണികണ്ഠൻ എ.പി,  ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്‌സി പ്രസിഡന്റ് എ. പി.  അബ്ദുൽ റഹ്മാൻ, വിവിധ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രവാസി പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഖത്തറിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത പരിപാടി  എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. രക്ഷാധികാരി വർഗീസ് മാത്യു, സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു,  വൈസ് പ്രസിഡന്റ്  ബിജു. പി. ജോൺ, സജി ബേബി, ആൻസി രാജീവ്, ജോജിൻ ജേക്കബ്, ദീപു സത്യരാജൻ, ആശിഷ് മാത്യു, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജോബിൻ പണിക്കർ, അനീഷ് തോമസ് എന്നിവർ ജനറൽ കൺവീനര്‍മാരായി പ്രവർത്തിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷ വിജയികൾക്ക് സമ്മാനദാനവും, വിവിധ കലാ കായിക മത്സര വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. കെഫാഖ് ഐഡി പ്രദർശനം, പുതിയ വെബ്സൈറ്റ് അനാവരണം എന്നിവ യോഗത്തിൽ വച്ചു നടത്തപ്പെട്ടു. സംഗീത നിശയും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS