ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് ഇന്ന് പോളിങ് ബൂത്തിലേക്ക്. 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി രാവിലെ തന്നെ ജനങ്ങൾ പോളിങ് ബൂത്തിലെത്തും.

അവസാനവട്ട നിശബ്ദ പ്രചാരണവും പൂർത്തിയാക്കി തികഞ്ഞ ആത്മവിശ്വാസത്തിലാണ് 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ.   പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എം.പിമാരും മത്സര രംഗത്തുണ്ട്.

5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം  മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി വാർത്താവിനിമയ മന്ത്രിയും യുവജന കാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി പറഞ്ഞു. പോളിങ്, വോട്ടെണ്ണൽ സ്റ്റേഷനുകൾ മന്ത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

തിര​ഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും വിലയിരുത്താനുമായി 50ഓളം രാജ്യാന്തര മാധ്യമപ്രവർത്തകരും കുവൈത്തിലുണ്ട്. 123 പോളിങ് ബൂത്തുകളിലായി രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ്. 21 വയസ്സ് പൂർത്തിയായ 7,95,911 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇവരിൽ പകുതിയിലേറെയും വനിതകളാണ്. രാത്രി വൈകി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Summary: Kuwait National Assembly Elections Scheduled to take place on June 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com