ADVERTISEMENT

ദുബായ് ∙ ഇൗ മാസം 10 ന് ദുബായിൽ സൗജന്യമായി സൈക്കിൾ ഒാടിക്കാം. ലോക പരിസ്ഥിതി ദിനഘേഷത്തിന്റെ ഭാഗമായി  ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യും കരീമും ചേർന്നാണ് പൊതുജനങ്ങൾക്ക് സൗജന്യ സൈക്കിൾ സവാരി ഒരുക്കുന്നത്. 

കരീം സൈക്കിളുകൾ 186 ഡോക്കിങ് സ്റ്റേഷനുകളിൽ സൗജന്യമായി ലഭിക്കും. നിര്‍ത്താതെ 45 മിനിറ്റ് യാത്രയാണ് നടത്താനാകുക. ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള സർക്കാരിന്റെ നിർദ്ദേശങ്ങളും കാർബൺ പുറന്തള്ളൽ കുറച്ച്, പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടാൻ സഹായിക്കുന്ന ആർടിഎയുടെ കമ്മ്യൂണിറ്റി കേന്ദ്രീകൃത പദ്ധതികളുടെയും ഭാഗവുമാണ് ഈ സംരംഭം. 

dubai-cycle

പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ് ഈ സംരംഭമെന്ന് അധികൃതർ പറഞ്ഞു. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ നിറവേറ്റുന്നതിനായി  ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റുക കൂടി ലക്ഷ്യമാണ്. 

എങ്ങനെ സൗജന്യ യാത്ര സാധ്യമാക്കാം?

Careem ആപ്പ് വഴി ഹോം സ്ക്രീനിലെ "GO" എന്നതിന് താഴെയുള്ള "BIKE" തിരഞ്ഞെടുക്കുക. തുടർന്ന് “One Day” തിരഞ്ഞെടുക്കാം. "FREE" എന്ന കോഡ് ഉപയോഗിച്ച്  സൗജന്യ റൈഡ് പാസാക്കി പ്രയോജനപ്പെടുത്തുക. ഇത്  24 മണിക്കൂറും പ്രവേശനം നൽകുന്നു. പങ്കെടുക്കുന്നവർ തങ്ങളുടെ കാർഡ് വിശദാംശങ്ങൾ നൽകണമെങ്കിലും നിരക്ക് ഈടാക്കില്ല. സിറ്റി വോക്ക്, ബിസിനസ് ബേ, ദുബായ് മീഡിയ സിറ്റി, കരാമ, അൽ മൻഖൂൽ, കൈറ്റ് ബീച്ച് എന്നിവയുൾപ്പെടെ  ദുബായിൽ എല്ലായിടത്തുമുള്ള 186 സ്റ്റേഷനുകളിൽ കരീം സൈക്കിളുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കരീം ആപ്പ് Apple Store, Google Play വഴിയും ആൻഡ്രോയിഡില്‍ നേരിട്ടും ‍ഡൗൺലോഡ് ചെയ്യാം.

English Summary: Dubai offers free careem bike rides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com