ഭക്തസ്മരണ സംഗീതനിശ

bhaktha-smarana
SHARE

ഷാർജ∙ക്രിസ്ത്യൻ ലൈവ് മിഡിയയുടെ യു എ ഇ യിലെ പ്രവർത്തനോദ്ഘാടനവും അന്തരിച്ച ഭക്തവത്സലന്റെ സ്മരണാർഥമുള്ള സംഗിത നിശയും ജൂലൈ 3 ന് വൈകിട്ട് ഏഴിന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. രക്ഷാധികാരികളായ ഡോ. വിൽസൺ ജോസഫും ഡോ. കെ ഒ മാത്യുവും നേതൃത്വം നൽകും. ഭക്തവത്സലന്റെ കുടുംബാംഗങ്ങളോടൊപ്പം ഇരുപതോളം ക്രൈസ്തവ കലാകാരന്മാർ പങ്കെടുക്കും. ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് കോ ഒാർഡിനേറ്റർ സന്തോഷ് അറയ്ക്കൽ ഈപ്പന്റെ നേത്യത്വത്തിൽ വിവിധ എമിറേറ്റുകളിൽ ക്രമികരണങ്ങൾ നടന്നുവരുന്നു. 

ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിന്റെ ഡയറക്ടറായി ദീർഘ കാലം പ്രവർത്തിച്ച ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം” തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ ഇരുന്നൂറ്റമ്പതിലേറെ ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS