ദുബായ്∙ തേജസ്സ് ടോസ്റ്റുമാസ്റ്റർസ് ക്ലബ്ബിന്റെ കുടുംബ സംഗമമായ തേജോമയത്തിൽ സാഹിത്യകാരൻ ഒ. വി. വിജയൻറെ " എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ" എന്ന കൃതിയുടെ സ്വതത്ര നാടകാവിഷ്കാരം നടത്തി. അഭിനയം, സംഗീതം, സാങ്കേതികം എന്നിവ കൊണ്ടും സംവിധാന മികവുകൊണ്ടും നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ബിജു നായർ സംവിധാനം ചെയ്ത നാടകം ഉണ്ണികൃഷ്‌ണൻ ഏച്ചിക്കാനമാണ് നാടകരൂപത്തിലാക്കിയത്. സംഗീതം: ഷെഫി അഹമ്മദ്, സാങ്കേതിക നിർവഹണം : വിജി ജോൺ, ജെറി. ചമയം : ഗോകുൽ അയ്യന്തോൾ.