2050ഓടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ദുബായ്

Dubai-Airport-1
SHARE

ദുബായ്∙ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കാനുള്ള പദ്ധതികൾ തുടങ്ങി. 2050ൽ അൽ മക്തൂം ലോകത്തിലെ ഏറ്റവും വലതും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതുമായ വിമാനത്താവളമാക്കുകയാണ് ലക്ഷ്യം. ദുബായ് സൗത്തിൽ പ്രവർത്തനം ആരംഭിച്ച വിമാനത്താവളത്തിന്റെ വികസന പദ്ധതികൾ ഓരോന്നായി പൂർത്തീകരിക്കുകയാണ്. വ്യവസായ സൗഹൃദ ഫ്രീ സോണായി എയർപോർട്ട് മേഖല മാറും.

Read Also: പ്രകൃതിക്ക് കാവലൊരുക്കിയ പ്ലാസ്റ്റിക്ക് നിരോധനം: അബുദാബിയുടെ വിജയമന്ത്രം...

ഏറ്റവും വലിയ പാർപ്പിട കേന്ദ്രവും ഇതിനു സമീപം വരും.  മൊത്തം 145 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഏറ്റവും വലിയ നഗരവൽകരണ പദ്ധതിയായ ദുബായ് സൗത്തിന്റെ ഭാഗമായാണ് മക്തൂം വിമാനത്താവളം വികസിപ്പിക്കുന്നത്. കര, വ്യോമ, നാവിക റൂട്ടുകളുടെ സംഗമവും ദുബായ് സൗത്തിൽ ഉണ്ടാകും. പ്രതിവർഷം 25.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് വികസനം നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ വിലാസമായി ദുബായ് സൗത്ത് നഗര പദ്ധതി മാറും. വിമാനത്താവളത്തിന്റെ വികസന പദ്ധതികൾക്കു മാത്രം 12000 കോടി ദിർഹമാണ് ചെലവഴിക്കുന്നത്.

2010ൽ ചരക്ക് നീക്കവും 2013 യാത്ര വിമാനങ്ങളും സർവീസ് തുടങ്ങിയ അൽമക്തും വിമാനത്താവളത്തിൽ പ്രതിവർഷം 70 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.  പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.2 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും കൈവരും. 6 മേഖലകളായി തിരിച്ച ദുബായ് സൗത്ത് നഗരവൽകരണ പദ്ധതിയുടെ നടുവിലാണ് വിമാനത്താവളം. ഇതിനു ചുറ്റും ദുബായ് ലോജിസ്റ്റിക് സിറ്റി, കമേഴ്സ്യൽ സിറ്റി, റസിഡൻഷ്യൽ സിറ്റി, ഏവിയേഷൻ സിറ്റി, ഗോൾഫ് സിറ്റി എന്നിവ വരും.

English Summary: Dubai set to have world’s largest airport by 2050.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS