വേനലവധി യാത്ര: പാസ്പോർട് കാലാവധി 6 മാസം നിർബന്ധം; ടെൻഷൻ ഒഴിവാക്കാൻ 'തത്കാൽ'

immigration
Representative Image. Photo credit : Casezy idea/ Shutterstock.com
SHARE

ദോഹ∙ മധ്യവേനൽ അവധിക്കായി യാത്രയ്ക്കൊരുങ്ങുന്നവർ പാസ്പോർട് കാലാവധി കൂടി ഉറപ്പാക്കണം. വിവിധ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ തയാറെടുക്കുന്നവരാണ് മിക്ക പ്രവാസികളും. വിമാന ടിക്കറ്റ് നേരത്തെ എടുക്കുമെങ്കിലും പാസ്‌പോർട്ടിന്റെ കാലാവധി പലരും ശ്രദ്ധിക്കാറില്ല.

പാസ്‌പോർട്ടിന്റെ കാലാവധി കുറഞ്ഞത് 6 മാസം വേണമെന്നത് മിക്ക രാജ്യങ്ങളുടെയും പ്രവേശന നടപടികളിലെ നിർബന്ധിത വ്യവസ്ഥകളിലൊന്നാണ്. നേരത്തെ ശ്രദ്ധിച്ചാൽ യാത്ര മുടങ്ങുന്നത് ഒഴിവാക്കാം. കാലാവധി തീരുംമുൻപേ പാസ്‌പോർട്ട് പുതുക്കാൻ ഇനി മറക്കേണ്ട. 

ടെൻഷൻ വേണ്ട, 'തത്കാൽ' ഉണ്ട്

പാസ്‌പോർട്ടിന്റെ കാലാവധി 6 മാസത്തിൽ കുറവാണെങ്കിൽ എങ്ങനെ പുതുക്കും, യാത്രാ തീയതിക്ക് മുൻപ് ലഭിക്കുമോ തുടങ്ങിയ ആശങ്കയും ടെൻഷനും വേണ്ട. അടിയന്തര സാഹചര്യങ്ങളിൽ തത്കാൽ സ്‌കീമിലൂടെ പാസ്‌പോർട് എടുക്കാം. 

തത്കാൽ പാസ്‌പോർട്ടിനുള്ള നടപടിക്രമങ്ങൾ

∙ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ https://portal5.passportindia.gov.in/Online/index.html എന്ന പോർട്ടലിൽ പ്രവേശിച്ച്  അപേക്ഷ പൂരിപ്പിക്കണം. അപേക്ഷ പൂരിപ്പിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. സ്‌പെല്ലിങ് പോലും തെറ്റിയില്ലെന്ന് ഉറപ്പാക്കണം. 

∙പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്, ഒറിജിനൽ പാസ്‌പോർട്, ഖത്തർ ഐഡി, പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും പകർപ്പ്, 2 ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടിലുള്ള 2x2 സൈസിലുള്ളത്) എന്നിവ സഹിതം ഇന്ത്യൻ എംബസിയുടെ കോൺസുലർ സർവീസ് വിഭാഗത്തിൽ നേരിട്ടെത്തി അപേക്ഷ നൽകണം. 

∙ അപേക്ഷ നൽകി യോഗ്യരെങ്കിൽ (മറ്റ് നിയമസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ) 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പുതുക്കിയ പാസ്‌പോർട് ലഭിക്കും. 

∙ മുതിർന്നവർക്ക് തത്ക്കാൽ പാസ്‌പോർട്ട് എടുക്കാൻ 815 റിയാലാണ് ഫീസ്. 

∙ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് കോൺസുലർ സേവനങ്ങൾ.

English Summary: Mid-summer vacation travellers should also ensure their passport validity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS