മക്ക/കുന്നമംഗലം∙ ഹജ് കർമം നിർവഹിക്കാൻ പോയ പതിമംഗലം സ്വദേശി മക്കയിൽ മരിച്ചു. റിട്ട. കെഎസ്ആർടിസി ഡ്രൈവർ ഉണ്ടോടിയിൽ അബ്ദുറഹ്മാൻ (അതൃമാൻ– 70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ് സംഘത്തിൽ ഭാര്യയ്ക്കൊപ്പമാണ് മക്കയിൽ എത്തിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ ഹജ് മിഷൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. കബറടക്കം മക്കയിൽ. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ്, ജംഷീദ്, ഇസ്മായിൽ (മൂവരും ദുബായ്), നൗഷിന, നിഷാന. മരുമക്കൾ: നാസർ, അൻസാർ, ഷബീറ, മുബഷിറ, ഫാബി.