സർക്കാർ സേവന കേന്ദ്രങ്ങളിൽ ഇതുവരെ ലഭിച്ചിരുന്ന 8 സേവനങ്ങൾ റദ്ദാക്കി ; ഇനി ഏകജാലകം വഴി

The Cochin University of Science and Technology (CUSAT) - CAT 2023
Representative Image. Photo Credit : Geber86 / iStockPhoto.com
SHARE

ദോഹ∙ സർക്കാർ സേവന കേന്ദ്രങ്ങളിൽ ലഭ്യമായിരുന്ന വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഒട്ടേറെ സേവനങ്ങൾ റദ്ദാക്കി. മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം മുഖേന റദ്ദാക്കിയ സേവനങ്ങൾ  ലഭിക്കും.

Also read: വേനലവധി യാത്ര: പാസ്പോർട് കാലാവധി 6 മാസം നിർബന്ധം; ടെൻഷൻ ഒഴിവാക്കാൻ 'തത്കാൽ'

സർക്കാർ സേവന കേന്ദ്രങ്ങളിൽ ഇതുവരെ ലഭിച്ചിരുന്ന 8 സേവനങ്ങളാണ് റദ്ദാക്കിയത്. ഇവയെല്ലാം https://investor.sw.gov.qa/wps/portal/investors/home എന്ന ഏകജാലക പോർട്ടലിൽ ലഭിക്കും. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടി. കൂടുതൽ വിവരങ്ങൾക്ക് ഹോട്‌ലൈൻ നമ്പർ 16001.

∙ റദ്ദാക്കിയ സേവനങ്ങൾ

പുതിയ ബ്രാഞ്ച് ചേർക്കൽ, വാണിജ്യ പേര് മാറ്റൽ, ആക്ടിവിറ്റി മോഡിഫിക്കേഷനോടു കൂടി വാണിജ്യ പേര് മാറ്റൽ, വ്യക്തിഗത വിവരങ്ങൾ പുതുക്കൽ, ബിസിനസ് പ്രവർത്തനങ്ങൾ നവീകരിക്കൽ, ലൊക്കേഷൻ മാറ്റം,  മാനേജരെ മാറ്റൽ, വാണിജ്യ ലൈസൻസ് പുതുക്കൽ എന്നീ സേവനങ്ങളാണ് സർക്കാർ സേവന കേന്ദ്രങ്ങളിൽനിന്ന് റദ്ദാക്കിയത്.

English Summary: Qatar's 8 commercial and industrial services through a single window.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS