രാജ്യത്തെ ആദ്യ ഇ-വാഹനം ഇറക്കി ഖത്തർ

car
ഖത്തറിന്റെ പ്രഥമ ഇലക്ട്രിക് വാഹന ബ്രാൻഡ്പു റത്തിറക്കിയപ്പോൾ. (ചിത്രം-ദി പെനിൻസുല).
SHARE

ദോഹ∙ഖത്തറിന്റെ പ്രഥമ ഇലക്ട്രിക് വാഹന ബ്രാൻഡ് പുറത്തിറക്കി.  ഇക്കോ ട്രാൻസിറ്റ് കമ്പനിയാണ് രാജ്യത്തെ ആദ്യ ഇ-വാഹന ബ്രാൻഡ് പുറത്തിറക്കിയത്.

ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി എച്ച്.ഇ. ഷെയ്ഖ് ഡോ.ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

അതേസമയം പുതിയ ഇ– കാറിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 2027നകം 30,000 ഇലക്ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം നിർമിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 2029 എത്തുമ്പോഴേക്കും ഇ–വാഹന ഉടമകൾക്ക് സൗജന്യമായി നിർദിഷ്ട സ്റ്റേഷനുകളിൽ വാഹനം ചാർജ് ചെയ്യാൻ കഴിയും.

English Summary: Qatar’s first electric vehicle brand unveiled.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA