അബുദാബി∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരു വർഷത്തിനകം 95% (17.2 കോടി ബാഗുകൾ) കുറച്ചതായി പരിസ്ഥിതി ഏജൻസി അബുദാബി അറിയിച്ചു.
നിരോധനത്തിനു മുൻപ് വരെ ദിവസേന നാലര ലക്ഷം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചിരുന്നു. പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ സഞ്ചികൾ പ്രചാരത്തിൽ കൊണ്ടുവന്നാണ് ബദൽ സംവിധാനം ഏർപ്പെടുത്തിയത്.
സൗജന്യമായി നൽകിയിരുന്ന ബാഗിന് പണം ഈടാക്കാൻ തുടങ്ങിയതും ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. 2022 ജൂൺ ഒന്നിനാണ് അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
2024 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് അടങ്ങിയ ബാഗുകളും നിരോധിക്കും. 2026 ജനുവരി മുതൽ പ്ലാസ്റ്റിക് കപ്പ്, ഗ്ലാസ്, ബൗൾ തുടങ്ങിയവയുടെ ഇറക്കുമതിയും നിരോധിക്കും.
English Summary: UAE announces 95% drop in single-use plastic bags after ban.