ADVERTISEMENT

അബുദാബി∙ പൊതു, സ്വകാര്യ നീന്തൽക്കുളത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നീന്തൽക്കുളത്തിലെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് നടത്തിവരുന്ന ബോധവൽക്കരണ പരിപാടിയിലാണ് ആഹ്വാനം.

 

‌പൊതു നീന്തൽക്കുളങ്ങൾ പ്രവർത്തിക്കുന്ന താമസസമുച്ചയങ്ങൾ, ഹോട്ടലുകൾ, സ്വകാര്യ വീടുകൾ എന്നിവിടങ്ങളിലുള്ളവർക്കാണ് ബോധവൽക്കരണ ക്യാംപെയ്ൻ. നീന്തൽക്കുളം നിർമിക്കാനുള്ള അപേക്ഷ നഗരസഭയുടെ ഓൺലൈൻ വഴി നൽകാം.  

 

നിബന്ധനകൾ അവഗണിക്കരുത് 

 

∙ വീടുകളിൽ നീന്തൽക്കുളം നിർമിക്കുന്നവർ ചുറ്റും വേലികെട്ടി വേർതിരിക്കണം. 

 

∙ കുട്ടികളെ തനിച്ച് നീന്തൽക്കുളത്തിലേക്ക് വിടരുത്. 

 

∙ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ ധരിപ്പിക്കണം

 

∙ കുട്ടികൾ മാത്രം ഉപയോഗിക്കുന്ന നീന്തൽ കുളത്തിൽ അമിതമായി വെള്ളം നിറയ്ക്കരുത്. 

 

∙ നീന്തൽ കുളത്തിൽ ഗോവണിയുണ്ടാകണം. 

 

∙ ഉറപ്പുള്ള കൈവരികൾ ഉണ്ടാകണം

 

∙ വഴുതി വീഴാത്ത പ്രതലമാകണം

 

∙ നീന്തൽക്കുളത്തിലേക്കുള്ള വാതിൽ എല്ലായ്പോഴും അടച്ചിടണം.

English Summary: Abu Dhabi Municipality with awareness program for swimming pool safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com