ADVERTISEMENT

അബുദാബി∙ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ദുബായും അബുദാബിയും. മെർസർ സർവേ പ്രകാരം  ദുബായ് 18–ാം സ്ഥാനത്തും അബുദാബി 43–ാം സ്ഥാനത്തുമാണ്. മുൻ വർഷങ്ങളിൽ  യഥാക്രമം 31, 61 സ്ഥാനങ്ങളിലായിരുന്നു.  പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ടെൽ അവീവ് ആണ് മധ്യപൂർവദേശത്തെ ഏറ്റവും ചെലവേറിയ നഗരം.

 

5 ഭൂഖണ്ഡങ്ങളിലെ‍ 227 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. അവശ്യസാധനങ്ങളുടെ വില 3.8 മുതൽ 23.5% വരെ ഉയർന്നു. വീട്, ഗതാഗതം, ഭക്ഷണം, വസ്ത്രം, ഗാർഹിക ഉപകരണങ്ങൾ, വിനോദം തുടങ്ങിയ ചെലവുകളും സർവേയിൽ വിലയിരുത്തി.

 

ദുബായിലും അബുദാബിയിലും മാത്രമല്ല ഗൾഫ് മേഖലയിൽ പൊതുവെ ജീവിതച്ചെലവ് കൂടിയതായും സർവേ ചൂണ്ടിക്കാട്ടുന്നു. റിയാദ് 85, ജിദ്ദ 101, ദോഹ 126, മസ്കത്ത് 130 എന്നിങ്ങനെയാണ് പട്ടികയിൽ മറ്റു ഗൾഫ് നഗരങ്ങളുടെ സ്ഥാനം. ഇസ്‌ലാമാബാദ്, കറാച്ചി, ഹവാന, ബിഷ്കെക്, വിൻഡ്‌ഹോക്, അങ്കാറ, ഡർബൻ, ടുണീസിയ, താഷ്കന്റ് എന്നിവയാണ് ചെലവു കുറഞ്ഞ നഗരങ്ങൾ.

English Summary: Dubai, Abu Dhabi among costliest cities in the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com