അബുദാബിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സദ്ന റേറ്റിങ്

zadna-rating
SHARE

അബുദാബി∙അബുദാബി എമിറേറ്റിലുടനീളമുള്ള 6,900 ഭക്ഷ്യ വിപണന സ്ഥാപനങ്ങളുടെ പുറം ഭാഗത്ത് "സദ്ന റേറ്റിങ്" സ്റ്റിക്കറുകൾ  സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഭക്ഷ്യ സുരക്ഷാ വിഭാഗം ആരംഭിച്ചു. ലേബലിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു ആർ കോ‍ഡ് സ്കാൻ ചെയ്താൽ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കാൻ പൊതു ജനങ്ങൾക്ക് സാധ്യമാകും. 

Read also : യുഎഇയില്‍ പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വൻവർധന; ജോലിതേടി 3 മാസത്തിനിടെ എത്തിയത് 2.22 ലക്ഷം പേർ 

അബുദാബിയെ ഒരു വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ഉയർന്ന നിലവാരം സ്ഥാപിക്കുകയും താമസക്കാരുടെ ക്ഷേമം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം. റസ്റ്ററന്റുകൾ, കഫേകൾ, ബേക്കറികൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 6900 ഭക്ഷ്യ സ്ഥാപനങ്ങൾ "സദ്ന റേറ്റിങ്" ലേബലുകൾ സ്ഥാപിക്കും. ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മുഴുവൻ നടപടികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ അബുദാബി നിവാസികൾക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഭക്ഷ്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ അവലോകനം ചെയ്യാനുള്ള സംവിധാനം പ്രദാനം ചെയ്യുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമായാണ്  "സദ്ന റേറ്റിങ്" സംരംഭം ആരംഭിച്ചത് .എമിറേറ്റിലെ റസ്റ്ററന്റുകൾ, കഫേകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ അവരുടെ ഡൈനിങ് അനുഭവം മെച്ചപ്പെടുത്തുക എന്നതാണ്  ഇത് കൊണ്ട് ലക്ഷ്യമിടുന്നത് .

ഇലക്ട്രോണിക് ആപ്ലിക്കേഷൻ നേരിട്ട് സന്ദർശിച്ചോ, പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്തോ, അല്ലെങ്കിൽ ഭക്ഷ്യ സ്ഥാപനങ്ങളുടെ മുൻവശത്ത് പ്രദർശിപ്പിച്ചിരിക്കുന്ന മൂല്യനിർണയ സ്റ്റിക്കറുകൾ നിരീക്ഷിച്ചോ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് ലഭിക്കും.

"സദ്‌ന റേറ്റിങ്" പൊതുജനങ്ങളെ അവരുടെ ഭക്ഷ്യസുരക്ഷാ പാലന നിലവാരത്തെ അടിസ്ഥാനമാക്കി ഭക്ഷ്യ സ്ഥാപനങ്ങളുടെ വിലയിരുത്തലുകൾ കാണാൻ പ്രാപ്‌തമാക്കുന്നു. കൂടാതെ, അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ സെഹി പ്രോഗ്രാമിൽ സ്ഥാപനത്തിന്റെ പങ്കാളിത്തത്തിന്റെ ഒരു പ്രത്യേക വിലയിരുത്തൽ സാധ്യമാക്കുകയുമാണ് ഇതുകൊണ്ടുള്ള പ്രധാന ഉദ്ദേശ്യം .ഒപ്പം പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം നൽകുന്നതിനുള്ള അബുദാബി എമിറേറ്റിന്റെ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും എമിറേറ്റിലെ ഭക്ഷ്യ സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു.

"സദ്‌ന റേറ്റിങ്" അവതരിപ്പിക്കുന്നത് അതോറിറ്റിയുടെ നിയന്ത്രണ നടപടിക്രമങ്ങളിൽ ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുകയും പരിശോധനാ ഫലങ്ങൾ അവതരിപ്പിക്കുന്നതിൽ സുതാര്യത വളർത്തുകയും ഭക്ഷണ സ്ഥാപനങ്ങൾക്ക് മികവിനായി പരിശ്രമിക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്നു. റസ്റ്ററന്റുകൾ, കഫേകൾ, ബേക്കറികൾ, കാറ്ററിങ് കമ്പനികൾ എന്നിവയ്‌ക്കുള്ള 'സദ്‌ന റേറ്റിങ്' രണ്ട് വ്യത്യസ്ത മൂല്യനിർണയങ്ങൾ ഉൾക്കൊള്ളുന്നു, അത് ഭക്ഷണ സ്ഥാപനത്തിന്റെ സമഗ്രമായ ഒരു റേറ്റിങ്ങായി ഓരോ സ്ഥാപനത്തിന്റെയും സമഗ്രമായ വിലയിരുത്തൽ വാഗ്ദാനം ചെയ്യുന്നു. 

"മികച്ചത്", "വളരെ നല്ലത്" മുതൽ "നല്ലത്", "മെച്ചപ്പെടേണ്ടതുണ്ട്" എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കുള്ള കംപ്ലയൻസ് ലെവലുകൾ എഡിഎഎഫ് എസ് എ നിർവചിച്ചിട്ടുണ്ട്. രൂപകൽപനയും ഘടനയും ഉപകരണങ്ങളും മാലിന്യ നിർമാർജന സൗകര്യങ്ങളും ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വം, ഭക്ഷണം കൈകാര്യം ചെയ്യൽ, താപനില നിയന്ത്രണ മേഖലകൾ, ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനങ്ങൾ, രേഖകൾ, 

എന്നിങ്ങനെ വിവിധ വശങ്ങൾ ഭക്ഷ്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്നു.

English Summary: ADAFSA to install Zadna Rating labels on 6,900 food establishments in Abu Dhabi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS