ദോഹ∙ ഖത്തറിലെ മുറെയ്ഖ് ഏരിയയിലെ വെയര്‍ഹൗസില്‍ തീപിടിത്തം. ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അല്‍ റയാന്‍ നഗരസഭാ പരിധിയിലെ മുറെയ്ഖില്‍ സ്ഥിതി ചെയ്യുന്ന വെയര്‍ഹൗസില്‍ തീ പിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം ഖത്തറിലെ കായിക ചാനലുകളില്‍ ഒന്നായ അല്‍കാസിന്റെ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായതെന്ന് ചാനല്‍ അവതാരകന്‍ ഖാലിദ് അല്‍ ജാസിം വ്യക്തമാക്കി. ചാനലിന്റെ ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് വെയര്‍ഹൗസില്‍ ഉണ്ടായിരുന്നത്. ഉപകരണങ്ങള്‍ നഷ്ടമായെങ്കിലും ആര്‍ക്കും പരുക്കോ മറ്റ് അപകടങ്ങളോ ഇല്ലെന്നും ജാസിം വ്യക്തമാക്കി
English Summary: Fire in warehouse in Qatar; No casualty