ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയയപ്പ് നൽകി

farewell-ambassador
SHARE

ബഹ്‌റൈൻ∙ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയ്ക്കും പത്നി ശ്രീമതി മോണിക്ക ശ്രീവാസ്തവയ്ക്കും യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ തന്റെ കാലാവധി ഉടൻ പൂർത്തിയാക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഡൽഹിയിലേക്ക് യാത്രയാകും .

2023 ജൂൺ 8-ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള കമ്മ്യൂണിറ്റി നേതാക്കൾ, വ്യവസായികൾ, കമ്മ്യൂണിറ്റി  അംഗങ്ങൾ എന്നിവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചടങ്ങിൽ  ഐസിആർഎഫ് ഭാരവാഹികൾ  അദ്ദേഹത്തെയും ശ്രീമതി മോണിക്ക ശ്രീവാസ്തവയെയും ആദരിച്ചു.

സമൂഹ ക്ഷേമത്തിന് അംബാസഡർ നിർണായക പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങളിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  കൂടാതെ  ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥരുമായും പ്രാദേശിക സംഘടനകളുമായും കമ്മ്യൂണിറ്റി അംഗങ്ങളുമായും സജീവമായി ഇടപഴകുകയും സാംസ്കാരിക വിനിമയവും സഹകരണവും ഫലപ്രദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഐ.സി.ആർ.എഫ്  ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.

ബഹ്‌റൈൻ സർക്കാരിൽ നിന്നും സമൂഹത്തിലെ അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി.

പരിപാടിയിൽ KEEN4Bahrain, Cost accountants of India, Indian Medical Association, Telugu Kala Samithi (TKS), Bahrain Prathibha, SNCS, Kerala Pharmacist Association, Indian Dentists of Bahrain, Kerala Catholic Association (KCA), പാലക്കാട് ആർട്ട് ആൻഡ് കൾച്ചറൽ  തിയേറ്റർ (PAACT), ബഹ്‌റൈൻ നവകേരള, ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (SYMS), കാൻസർ കെയർ ഗ്രൂപ്പ്, സംസ്‌കൃതി ബഹ്‌റൈൻ, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം, പടവ് തുടങ്ങിയ മറ്റ് അസോസിയേഷനുകളും അംബാസഡറെ ആദരിച്ചു.

English Summary: Farewell to Ambassador Piyush Srivastava  in Bahrain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS