ADVERTISEMENT

മനാമ∙ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി  ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.ലോകത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാമ്പസ് ഗാർഡനിൽ ഐഎസ്ബി ബൊട്ടാണിക്കൽ പാച്ചിന്റെ ഉദ്ഘാടനം സ്‌കൂൾ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി  നിർവഹിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ, വിദ്യാർഥികൾ, പ്രധാന അധ്യാപകർ, കോ-ഓർഡിനേറ്റർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ കൂട്ടായ പരിശ്രമത്തെയും കാമ്പസിലെ ഹരിത ഇടങ്ങൾ പരിപാലിക്കുന്നതിനുള്ള അവരുടെ  അഭിനിവേശത്തെയും അജയകൃഷ്ണൻ പ്രശംസിച്ചു.   

environment-day-02

 

environment-day-03

സ്‌കൂളിൽ വിദ്യാർഥികൾ  പ്രദർശിപ്പിച്ചിരിക്കുന്ന കരകൗശല ആശയങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർഥികൾ അവരുടെ ഇ വി എസ് പ്രോജക്റ്റുകളുടെ ഭാഗമായി പച്ചക്കറി വിത്തുകളും ചെറിയ ചട്ടിയിൽ ചെടികളും കൊണ്ടുവന്നു. നേച്ചർ ക്ലബ്ബിന്റെയും ഇക്കോ മോണിറ്റർമാരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ സ്‌കൂൾ പൂന്തോട്ടത്തിൽ വിത്തുകളും തൈകളും നട്ടു. സ്‌കൂളിന്റെ  ഇക്കോ അംബാസഡർ ആദ്യ ബിജിൻ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു.

environment-day-04

 

environment-day-05
environment-day-06
environment-day-07

സ്‌കൂളിലെ മാലിന്യങ്ങൾ പച്ചയും നീലയും എന്നിങ്ങനെ രണ്ട് റീസൈക്കിൾ ബിന്നുകളായി വേർതിരിക്കുന്നതെങ്ങനെയെന്നും അവർ വിശദീകരിച്ചു. കാമ്പസിലുടനീളം ക്ലാസ് മുറികളിൽ, വിദ്യാർഥികൾ അവരുടെ ക്ലാസ്റൂം ലൈറ്റുകൾ ഒരു മിനിറ്റ് ഓഫ് ചെയ്തുകൊണ്ട് 'ഭൗമ മണിക്കൂർ' ആചരിച്ചു. അവർ ബാഡ്ജുകൾ, പോസ്റ്ററുകൾ, ഡ്രോയിംഗുകൾ മുതലായവ തയ്യാറാക്കിയിരുന്നു. 

കുട്ടികൾക്കിടയിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു  പരിപാടിയുടെ ലക്ഷ്യം.  അത് പ്രകൃതിയോട് അനുകമ്പ വളർത്തിയെടുക്കുന്ന സമീപനം രൂപപ്പെടുത്തും. ചെറിയ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ആവാസവ്യവസ്ഥയ്ക്ക് പ്രയോജനം നേടാനാകും. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിൽ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തത്തിനും അദ്ധ്യാപകർക്കും സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ആശംസകൾ നേർന്നു.

English Summary: Indian school Riffa campus celebrated world environment day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com