ബലിപെരുന്നാളിന് ഒരുക്കം തുടങ്ങി; ഭക്ഷ്യ- ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പരിശോധന

food
വ്യവസായ മേഖലയിലെ ഭക്ഷ്യ ഉൽപാദന യൂണിറ്റുകളിൽ ആരോഗ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു.
SHARE

ദോഹ ∙ ബലിപെരുന്നാൾ വരവേൽപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഭക്ഷ്യ ഉൽപാദന-വിൽപന ശാലകളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്ക് തുടക്കം. ഭക്ഷ്യ-ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ആഴ്ചകൾക്ക് മുൻപേ നഗരസഭാ അധികൃതർ പരിശോധന കർശനമാക്കുന്നത്.

Read also: പൊല്ലാപ്പാകരുത് പേരുമാറ്റം; ഔദ്യോഗിക രേഖകളിൽ പേര് ചേർത്തു കഴിഞ്ഞാൽ മാറ്റം അത്ര എളുപ്പമല്ല!

കഴിഞ്ഞ ദിവസം ദോഹ നഗരസഭയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ ദോഹ വ്യവസായ മേഖലയിലെ ഭക്ഷ്യ ഉൽപാദന യൂണിറ്റുകൾ, ഭക്ഷ്യ ഉൽപാദന വിതരണ-റീപാക്കേജിങ് കമ്പനികൾ എന്നിവിടങ്ങളിൽ സമഗ്ര പരിശോധന നടത്തി. ഉൽപാദന യൂണിറ്റുകൾ, സംഭരണ ശാലകൾ, ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന റഫ്രിജറേറ്ററുകൾ,  ട്രാൻസ്‌പോർട്ടേഷൻ സൗകര്യങ്ങൾ എന്നിവയെല്ലാം അധികൃതർ പരിശോധിച്ചു.

ജീവനക്കാർ നിർബന്ധിത ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ സാംപിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ലബോറട്ടറിയിലാണ് പരിശോധന നടത്തുക. പെരുന്നാളിന് ആഴ്ചകൾക്കു മുൻപു തന്നെ രാജ്യത്തെ എല്ലാ നഗരസഭകളിലെയും ആരോഗ്യ നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുക പതിവാണ്.

റസ്റ്ററന്റുകൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, ഇറച്ചി-മീൻ മാർക്കറ്റുകൾ, ഗ്രോസറികൾ, ഷോപ്പിങ് മാളുകൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധനകൾ തുടങ്ങും. അറവുശാലകളിൽ ശുചിത്വം ഉറപ്പാക്കും. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങൾ വിൽക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽക്കുക തുടങ്ങിയ ലംഘനങ്ങൾക്കെല്ലാം കർശന നടപടി വരും.

English Summary: Municipalities intensify food safety inspections ahead of Eid Al Adha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS