ഒമാനില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് സലാലയില്‍ മുങ്ങിമരിച്ചു
Mail This Article
മസ്‌കത്ത്∙ ദുബായില്‍ നിന്ന് ഒമാനില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വദി ദര്‍ബാത്തില്‍ മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വാദി ദര്‍ബാത്തില്‍ നീന്താനിറങ്ങിയ സാദിഖ് ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥർ എത്തി സാദിഖിനെ കരയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: മലയാളി സൗദിയിലെ ദമാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു...
അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് സാദിഖ് സലാലയിലെത്തിയത്. പിതാവ് ഷാര്‍ജ നഗരസഭാ ജീവനക്കാരനാണ്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
English Summary: Malayali youth drowned in Salalah while on holiday in Oman