ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് വിറ്റഴിച്ചത് 5.75 കോടി ഡോളറിന്റെ പാക്കേജ്
Mail This Article
×
ദോഹ∙ഫിഫ ലോകകപ്പിനിടെ ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് വിറ്റഴിച്ചത് 5.75 കോടി ഡോളറിന്റെ യാത്രാ പാക്കേജുകൾ. മത്സര ടിക്കറ്റുകൾ ഉൾപ്പെടെ ആരാധകർക്ക് മികച്ച അവസരങ്ങൾ പ്രദാനം ചെയ്ത യാത്രാ പാക്കേജുകളാണിവ.
ഖത്തർ എയർവേയ്‌സിന്റെ വിനോദ ഡിവിഷനായ ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് ഈ വർഷം ദോഹയിലേക്കും സ്റ്റോപ്പ് ഓവർ പാക്കേജുകളിലേക്കും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ഗ്രൂപ്പ് വാർഷിക റിപ്പോർട്ടിൽ പറയുന്നു. സ്റ്റോപ്പ് ഓവർ പാക്കേജുകൾ ഇതിനകം രാജ്യാന്തര യാത്രക്കാരുടെ കയ്യടി നേടി കഴിഞ്ഞു.
ഹോളിഡേ പാക്കേജുകൾ, ഹോട്ടലുകൾ, ടൂറുകൾ, ട്രാൻസ്ഫറുകൾ, കായിക ഇവന്റ് പാക്കേജ്, ദോഹ സ്‌റ്റോപ് ഓവർ എന്നിങ്ങനെ വൈവിധ്യമായ പാക്കേജുകളാണ് ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.