റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്ലീപിങ് പോഡ്

Mail This Article
×
റിയാദ് ∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉറങ്ങാൻ സ്ലീപിങ് പോഡ് സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. യാത്രയ്ക്ക് മുൻപ് അൽപം ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപയോഗിക്കാം. ശീതീകരിച്ച മുറിയിൽ കിടക്കയും ലോക്കർ സംവിധാനവും ഉണ്ട്.
ഡിപ്പാർച്ചർ ടെർമിനലിൽ സജ്ജമാക്കിയ ഇടത്ത് ദിവേസന 300 പേർക്ക് ഉറങ്ങാം. നേരത്തെ യൂണിവേഴ്സിറ്റിയിൽ സ്ലീപിങ് പോഡ് സജ്ജമാക്കിയ സൗദി ഇനി ആശുപത്രികളിലും കമ്പനി ഓഫിസുകളിലും ഈ സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ്.
English Summary: Saudi Airport unveils sleep pods for passengers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.