ADVERTISEMENT

അബുദാബി ∙ അരമണിക്കൂറിനകം വീസ മെഡിക്കൽ പരിശോധന പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കി ക്യാപിറ്റൽ ഹെൽത്ത് സ്ക്രീനിങ് സെന്റർ. അബുദാബി, അൽഐൻ, അൽദാന എന്നിവിടങ്ങളിലെ ശാഖകളിലെല്ലാം  വീസ സംബന്ധമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാം. പരിശോധനാ ഫലം സർക്കാരിന്റെ ഇ–ലിങ്ക് സംവിധാനത്തിൽ അപ്‍ലോഡ് ചെയ്യുന്നതിനാൽ കാലതാമസമുണ്ടാകില്ല. 

ദേഹ പരിശോധന, രക്തപരിശോധന, എക്സ്റേ എന്നീ 3 ഘട്ടങ്ങൾ അടങ്ങിയതാണ് വീസ മെഡിക്കൽ സ്ക്രീനിങ്. 

ഇതുവരെ 40 ലക്ഷം പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.  സാധാരണ സേവനത്തിനു പുറമേ ഫാസ്റ്റ് ട്രാക്ക്, വിഐപി സേവനങ്ങളുമുണ്ട്. സാധാരണ സേവനത്തിനു സമയമെടുക്കുമെങ്കിലും രാവിലെ 11ന് മുൻപ് പരിശോധിച്ചവർക്ക് അന്നുതന്നെ ഫലം ലഭിക്കും. വലിയ കമ്പനികളിലെത്തി പരിശോധന നടത്തുന്ന ഓൺസൈറ്റ് വീസ മെഡിക്കൽ സർവീസുമുണ്ട്.

English Summary: Capital Health Screening Center brings medical fitness tests for uae visa application under one roof.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com