ADVERTISEMENT

ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിന് എൻജിനിൽ തീപ്പൊരി. വിമാനത്തിന് എമർജൻസി ലാൻഡിങ്. തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

 

flynas-flight-in-emergency-landing-after-spark-in-engine
ചിത്രത്തിന് കടപ്പാട്: ഒകാസ്

ബുധനാഴ്ച വൈകിട്ട് വിമാനം പറന്നുയർന്നയുടൻ വലത് എൻജിന്റെ ഭാഗത്ത് വലിയ ശബ്ദവും നിമിഷ നേരം തീപ്പൊരിയുണ്ടാകുകയുമായിരുന്നു. തുടർന്ന് പൈലറ്റ് വിമാനം ട്രാബ്സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

 

എൻജിനിൽ പക്ഷിയിടിച്ചതായിരുന്നു തീപ്പൊരിക്ക് കാരണമെന്നും തങ്ങളുടെ യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫ്ലൈനാസ് അറിയിച്ചു.

 

English Highlights: Flynas Flight in Emergency Landing after Spark in Engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT