ADVERTISEMENT

ദോഹ∙ ജൂലൈയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 4.3 ദശലക്ഷം യാത്രക്കാർ. 2022 ജൂലൈയിലേക്കാൾ 24.3 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം ജൂലൈയിൽ 3.4 ദശലക്ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല വിമാന നീക്കത്തിലും 20.1 ശതമാനമാണ് വാർഷിക വർധന. ജൂലൈയിൽ 22,598 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തിൽ വന്നുപോയത്. മുൻവർഷം ഇതേ മാസം 18,812 ആയിരുന്നു വിമാനങ്ങളുടെ എണ്ണം. അതേസമയം കാർഗോ നീക്കത്തിൽ 1.2 ശതമാനം കുറവാണ് വാർഷികാടിസ്ഥാനത്തിലുള്ളത്. 

കഴിഞ്ഞ വർഷം ജൂലൈയിൽ 1,97,576 ടൺ ആയിരുന്നത് ഈ വർഷം 1,95,244 ടൺ ആയാണ് കുറഞ്ഞത്. 2022 ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം ആദ്യ 2 പാദത്തിലും വ്യോമയാന മേഖലയിൽ ഗണ്യമായ വളർച്ചയാണുള്ളത്.

English Summary: 4.3 million passengers traveled through Hamad International Airport in July.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT