പ്രമുഖ സ്റ്റീൽ കമ്പനികള്‍ ഉമ്മുൽഖുവൈൻ ഇൻഡസ്ട്രിയൽ സിറ്റി അതോറിറ്റിയുടെ കീഴിൽ ഒന്നിക്കുന്നു; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

metal-care-center-umm-al-quwain
SHARE

വ്യാവസായിക നവീകരണത്തിലേക്കുള്ള നിർണായകമായ കുതിപ്പിൽ, പ്രമുഖ കമ്പനികളായ-സിഐഎം സ്റ്റീൽ ഇൻഡസ്ട്രി എൽഎൽസി, റിനോ സ്റ്റീൽ, മെറ്റൽ കെയർ സെന്റർ ഫാക്ടറി എൽഎൽസി, അസീസ് സ്റ്റീൽ എന്നിവ ഉമ്മുൽഖുവൈൻ ഇൻഡസ്ട്രിയൽ സിറ്റി അതോറിറ്റിയുടെ (യുഐസിഎ) കീഴിലായി ഒന്നിക്കുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ സാന്നിധ്യത്തിൽ തുടക്കമായി. 

ഈ വ്യാവസായിക കൂട്ടുകെട്ട്‌ നാല് വ്യത്യസ്ത സ്റ്റീൽ നിർമാണ, സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള  പ്രാരംഭപ്രവർത്തനം ആരംഭിച്ചു. തങ്ങളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ടുതന്നെ, യുഎഇയുടെ 'മെയ്ക് ഇറ്റ് ഇൻ ദ എമിറേറ്റ്' സംരംഭവുമായി യോജിച്ച്, വ്യക്തിഗത വളർച്ചയെ ശക്തിപ്പെടുത്തി കമ്പനികൾ പ്രവർത്തിക്കും. ഉമ്മുൽഖുവൈനിലെ നിർമാണ മേഖലയ്ക്കാവശ്യമായ സംഭാവന ചെയ്യാന്‍ യോജിച്ചുള്ള പ്രവർത്തനം  ഈ യൂണിറ്റുകൾ നടത്തും. 

പ്രാഥമിക ഉടമ്പടി പ്രകാരം, ഈ നാല് വ്യവസായ പ്രമുഖരും 1.4 ദശലക്ഷം ചതുരശ്ര അടി പ്രദേശം പ്രത്യേക മെറ്റൽ സോണാക്കി മാറ്റും. ഓരോ കമ്പനിയും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴും പരസ്പരം പിന്തുണ നൽകും. അങ്ങനെ വ്യവസായം വലുതാക്കുന്നു. ഉമ്മുൽഖുവൈനിന്റെ നിർമാണ വൈദഗ്ദ്ധ്യവും യുഎഇയുടെ സാമ്പത്തിക നിലവാരവും ഉയർത്തുക മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്, ഉയർന്ന നിലവാരമുള്ള അലുസിങ്ക് കോയിലുകൾ നിർമിക്കുന്ന മിഡിൽ ഈസ്റ്റിലെ മുൻനിര രാജ്യങ്ങളിലൊന്നായി യുഎഇയുടെ പദവി ഉയർത്തുകയും ചെയ്യും. 

ഓരോ കമ്പനിയും ഈ സഹകരണത്തിലേക്ക് അതിന്റെ അതുല്യമായ വൈദഗ്ധ്യവും നിക്ഷേപവും കൊണ്ടുവരുന്നു. പ്രതിവർഷം 500,000 എംടി സ്ഥാപിത ശേഷിയുള്ള ഒരു അത്യാധുനിക കോൾഡ് റോളിങ് മിൽ സമുച്ചയം സ്ഥാപിക്കുന്നതിന് 250 ദശലക്ഷം ദിർഹം നിക്ഷേപിക്കാൻ സിഐഎം സ്റ്റീൽ ഇൻഡസ്ട്രി പ്രതിജ്ഞാബദ്ധമാണ്. പ്രതിവർഷം 250,000 മെട്രിക് ടൺ അലുസിങ്ക് കോയിലുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള കോട്ടിങ് ലൈൻ സ്ഥാപിക്കാൻ റിനോ സ്റ്റീൽ 110 ദശലക്ഷം ദിർഹം നിക്ഷേപിക്കും. സ്റ്റീൽ മെൽറ്റ് ഷോപ്പിന്റെയും ലോങ് പ്രൊഡക്ട് റോളിങ് മില്ലിന്റെയും നിർമാണത്തിനായി മെറ്റൽ കെയർ സെന്റർ ഫാക്ടറി എൽഎൽസി 81 ദശലക്ഷം ദിർഹം നിക്ഷേപം നടത്തും. ഇത് പ്രതിവർഷം 200,000 എംടി ഉല്പാദനശേഷി വാഗ്ദാനം ചെയ്യുന്നു. അസീസ് സ്റ്റീൽ‌ 60 ദശലക്ഷം ദിർഹം മുതൽ മുടക്കിൽ, പ്രതിവർഷം 120,000 മെട്രിക് ടൺ നിർ‍മാണശേഷിയുള്ള സ്റ്റീൽ രൂപീകരണ ലൈനുകൾ ആരംഭിക്കും. പൈപ്പുകൾ, ട്യൂബുകൾ തുടങ്ങിയ അലൂമിനിയം ഉൽപന്നങ്ങൾ 'വിഷൻ' എന്ന ബ്രാൻഡിൽ യുകെയിലും ജിസിസിയിലും നിർമിക്കും 

ഈ നാല് കമ്പനികൾ ഏകദേശം 501 ദശലക്ഷം ദിർഹം മൂലധനത്തിനായി മാറ്റുന്നു. പൂർണ്ണമായി പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ, രണ്ട് ബില്യൻ ദിർഹത്തിൽ കൂടുതല്‍ വാർഷിക വരുമാനം ലഭിക്കും. ഈ സഹകരണത്തിന്റെ പ്രയോജനം സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം വ്യാപിക്കുന്നു. വീസ ഡോക്യുമെന്റെഷൻ, ഇൻഷൂറൻസ്, വാറ്റ്, പോർട്ട് ഹാൻഡ്‌ലിങ് ചാർജുകൾ, റോഡ് ടാക്സ്, ട്രക്ക്–ട്രെയ്‌ലർ റജിസ്ട്രേഷനിൽ നിന്നുള്ള വരുമാനം, കോർപ്പറേറ്റ് ടാക്സ് എന്നിവയുൾപ്പെടെയുള്ള വരുമാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. 

സിഐഎം സ്റ്റീൽ ഇൻഡസ്ട്രി എൽഎൽസി, റിനോ സ്റ്റീൽ, മെറ്റൽ കെയർ സെന്റർ ഫാക്ടറി എൽഎൽസി, അസീസ് സ്റ്റീൽ എൽഎൽസി എന്നിവയാണ് ഈ ഉദ്യമത്തിന് പിന്നിലെ ശക്തികൾ. ഈ കമ്പനികൾ അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പ്രാദേശിക ഉൽപ്പാദനം ശക്തിപ്പെടുത്തുകയും, വ്യാപാര അസന്തുലിതാവസ്ഥ ക്രമപ്പെടുത്തുകയും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, യു‌എഇയുടെ കാഴ്ചപ്പാടായ 'എമിറേറ്റിൽ നിർമിക്കുക' എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇടപെടുകയും ചെയ്യുന്നു. 

കമ്പനികളും ഉമ്മുൽഖുവൈൻ ഇൻഡസ്ട്രിയൽ സിറ്റി അതോറിറ്റിയും തമ്മിലുള്ള പങ്കാളിത്തം, യുഎഇയുടെ വ്യാവസായിക ഭൂപ്രടത്തിൽ അഭിവൃദ്ധിയുടെ ഭാവിക്ക് കളമൊരുക്കും. 

കൂടുതൽ വിവരങ്ങൾക്ക് : സന്ദർശിക്കാം മെറ്റൽ കെയർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS