ADVERTISEMENT

ദമാം∙ മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ജിയാൻ എന്ന മലയാളി യു ട്യൂബറെ സന്ദർശിക്കാനാണ് താൻ കേരളത്തിലെത്തിയതെന്ന് മല്ലു ട്രാവൽ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻനെതിരെ പരാതി നൽകിയ യുവതി. മല്ലു ട്രാവൽ എന്നെയും ജിയാനെയും ഹോട്ടലിലേയ്ക്ക് ക്ഷണിച്ചതാണ്. ഞങ്ങൾ മല്ലു ട്രാവലറുടെ മുറിയിലെത്തുകയും ജിയാൻ പുറത്തുപോയപ്പോൾ അയാളെന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്വകാര്യ സ്ഥലങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കരുതെന്ന് താക്കീത് ചെയ്തു. പിന്നീട് ഞങ്ങൾ മുറിവിട്ടിറങ്ങിയെങ്കിലും ഉടനൊന്നും ജിയാനോട് കാര്യം പറഞ്ഞില്ല. കാരണം അതറിഞ്ഞാൽ ഇരുവരും അടികൂടുമെന്നത് കൊണ്ടാണ്. ഇന്ത്യയിലെ സൗദി എംബസിയിൽ നിന്നും കോൺസുലേറ്റിൽ നിന്നും കേരള പൊലീസിൽ നിന്നും നിയമ പരിരക്ഷ ലഭിക്കുമെന്ന് കരുതുന്നതായും യുവതി  പറഞ്ഞു.

 

അതിഥികളെ ഏറെ പരിഗണിക്കുന്ന രാജ്യമാണ് ഇന്ത്യ.  ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ത്യയിലെത്തിയത്. അതിഥികളെ ഇന്ത്യ ദൈവികമായ പരിഗണനയോടെയാണ് വരവേൽക്കുന്നത്. നിയമബിരുദധാരിയാണ് താനെന്നും പിതാവ് സൗദിയിലെ സർക്കാർ ഉദ്യോഗസ്ഥനാണെന്നും യുവതി പറഞ്ഞു. 

 

അതേസമയം,  അഭിമുഖത്തിനെന്ന് പറഞ്ഞു വിളിച്ചുവരുത്തി സൗദി യുവതിയെ കൊച്ചിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വാർത്തയുടെ ​​ഞെട്ടലിലാണ് പ്രവാസി മലയാളികൾ. സൗദിയിൽ  സ്ത്രീ സുരക്ഷാ നിയമം വളരെ കർശനമാണ്. പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവതി പറഞ്ഞ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻനെതിരെ കുറ്റം തെളിഞ്ഞാൽ തക്കതായ ശിക്ഷ നൽകണമെന്നും പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.

 

∙ നിയമം ശക്തവും കർശനവുമാക്കിയ സൗദി

 

വളരെ ശക്തവും കർശനവുമാണ് സൗദിയിലെ നിയമങ്ങളെല്ലാം തന്നെ. സ്ത്രീകൾക്ക് എതിരായി കുറ്റം ചെയ്യുന്ന ഏതൊരൊൾക്കും  കനത്ത ശിക്ഷ ലഭിക്കും വിധം  സ്ത്രീ സുരക്ഷയക്ക് മുന്തിയ പരിഗണനയാണുള്ളതെന്ന്  നിയമരംഗത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളി സമൂഹിക പ്രവർത്തകർ പറയുന്നു.  കേരളത്തിൽ സന്ദർശകയായ  സൗദി യുവതിക്ക് കൊച്ചിയിലെ ഹോട്ടലിൽ നേരിടേണ്ട വന്ന ലൈംഗീകാതിക്രമം വാർത്തയായതിനെ തുടർന്നാണ്  പ്രവാസികൾക്കിടയിൽ നിന്നും പ്രതികരണമുണ്ടായത്. യു ട്യൂബറായ മല്ലൂ ട്രാവലർ ഷക്കീർ സൂബാൻ അഭിമുഖത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഉള്ള യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ്   കേസെടുത്തിരുന്നു. യുവതിക്കെതിരായ അക്രമമെന്ന വാർത്ത മലയാളി പ്രവാസി സമൂഹത്തിനാകെ അപമാനകരമായതായാണ് മിക്കവരും കരുതുന്നത്. 

 

അടുത്തിടെ പുതുക്കിയ നിയമം പ്രകാരം സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരും.  വ്യാഴാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളാണ് ഡേറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വിവിധ പരിപാടികൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വിഡിയോ, വ്യക്തിവിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. 

 

ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തുവിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ, സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെയുള്ള വിഡിയോകൾ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ചുവെച്ചിരിക്കുന്ന വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുന്നതും കുറ്റകൃത്യമായി കണക്കിലിടും. ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ക്രെഡിറ്റ് വിവരങ്ങൾ, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡേറ്റ സംരക്ഷണ നിയമത്തിന്റെ ലംഘനങ്ങളാണ്. കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറിറ്റിയുമായി ചേർന്നാണ് ഡേറ്റ പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കുന്നത്. 2021 സെപ്റ്റംബറിലാണ് മന്ത്രിസഭ ഡാറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നൽകിയത്.

 

 

 

English Summary: Do not touch the body without permission: Complainant with disclosure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT