ADVERTISEMENT

ദോഹ∙ സന്ദർശക ശ്രദ്ധ നേടി പ്രഥമ ദോഹ രാജ്യാന്തര കോഫി പ്രദർശനം സമാപിച്ചു.ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന പ്രദർശനത്തിന് കോഫി പ്രേമികളായ നൂറു കണക്കിന് പേരാണ് എത്തിയത്. ആഗോള തലത്തിലുള്ള കോഫി വ്യവസായ മേഖലയിലെ വിഖ്യാത ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുത്തു.

വ്യത്യസ്ത തരം കാപ്പികളുടെ രുചികൾ, അത്യാധുനിക കോഫി മെഷീനുകൾ, കോഫി വിപണിയിൽ ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങൾ എന്നിവയെല്ലാം സന്ദർശകരെ ആകർഷിച്ചു. സന്ദർശകർക്ക് വിവിധ കോഫി രുചികൾ ആസ്വദിക്കാനുള്ള  അവസരങ്ങളും ഒരുക്കിയിരുന്നു.

English Summary: Doha International Coffee Exhibition concluded. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com