സ്തനാർബുദം: പുതിയ മരുന്ന് ഉപയോഗിക്കാൻ ഖത്തർ
Mail This Article
×
ദോഹ∙ സ്തനാർബുദ നൂതന ചികിത്സയ്ക്കായി പുതിയ മരുന്ന് ഉപയോഗിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) തയാറെടുക്കുന്നു. എച്ച്എംസി ദേശീയ അർബുദ പരിചരണ-ഗവേഷണ കേന്ദ്രമാണ് പുതിയ മരുന്ന് ഉപയോഗിക്കുന്നത്. സ്തനാർബുദം ആഗോള തലത്തിൽ അർബുദ മരണകാരണങ്ങളിൽ ഒന്നാണ്. 'എൻഹെർടു (ENHERTU) എന്ന പുതിയ മെഡിസിൻ എച്ച്ഇആർ-2 പോസിറ്റീവ് മെറ്റാസ്റ്റാറ്റിക് നൂതന ചികിത്സാ അവസരമാണ് പ്രദാനം ചെയ്യുന്നത്. ചികിത്സിക്കുന്നതിനുള്ള സുപ്രധാനമായ മരുന്നാണിതെന്ന് സ്തനാർബുദ ക്ലിനിക്കൽ ലീഡറും ഹെമറ്റോളജി-ഓങ്കോളജി സീനിയർ കൺസൽറ്റന്റുമായ ഡോ.അൽ ബാദർ പറഞ്ഞു.
English Summary: Hamad Medical Corporation to use new breast cancer targeted medicine.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.