ADVERTISEMENT

സലാല∙ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ മഹാബലി, ചെണ്ട വാദ്യം, താലപ്പൊലി, പുലികളി എന്നിവയുടെ അകമ്പടിയോടെ ക്ഷണിക്കപ്പെട്ട അതിഥികളും മലയാള വിഭാഗത്തിന്റെ അംഗങ്ങളും അണിനിരന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

 

മലയാളം വിഭാഗം കൺവീനർ എ പി കരുണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യാതിഥികളായി നാഷനൽ ബേങ്ക് ഓഫ് ഒമാൻ മാനേജർ ഒമർ ഹുസൈൻ അൽ ബറാമി, അജുവ പെർഫ്യൂം ഓണർ ഹാമർ അൽ ക്കത്തേരി എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ഡോ. സന്ദീപ് ഹോജ, സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, മലയാള വിഭാഗം ഒബ്‌സർവർ ഡോ.രാജശേഖരൻ, മുൻ കൺവീനർമാരായ ഡോക്ടർ നിസ്താർ, സി വി സുദർശൻ, വി ജി ഗോപകുമാർ, ഹംദാൻ എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ രാജേഷ് പയ്യന്നൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. മലയാള വിഭാഗം കോ കൺവീനർ റഷീദ് കൽപ്പറ്റ സ്വാഗതവും ട്രഷറർ സജീബ് ജലാൽ നന്ദിയും പറഞ്ഞു.

 

വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും നടന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത് നമ്പ്യാർ, മണികണ്ഠൻ, ഷജിൽ, ഡെന്നി ജോൺ, ദിൽരാജ്, പ്രിയ ദാസ് എന്നിവർ നേതൃത്വം നൽകി. മലയാളി തനിമ നിലനിർത്തി കുറ്റമറ്റ രീതിയിൽ പരിപാടി നടത്താൻ സഹായിച്ച മുഴുവൻ അംഗങ്ങൾക്കും മലയാള വിഭാഗത്തിന്റെ കൃതജ്ഞത കൺവീനർ എ പി കരുണൻ അറിയിച്ചു.

 

English Summary: Indian social club organized onam celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT