
ദുബായ് ∙ മലയാളികൾ ഓണച്ചരടിൽ കോർത്ത മതേതര സമൂഹമാണെന്ന് എ. എം. ആരിഫ് എം പി. ഓവർസീസ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച 'ഓർമയിൽ ഒരോണം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂക്കളമത്സരത്തോടെ ആരംഭിച്ച ഓണാഘോഷത്തിൽ പായസമത്സരം, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, സംഗീത ശിൽപം , നാടൻപാട്ടുകൾ , നൃത്തനൃത്യങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. നോർക്ക ഡയറക്ടർ ഒ. വി. മുസ്തഫ, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ്, ഉമ കൺവീനർ മോഹൻ കാവാലം , മാധ്യമപ്രവർത്തകൻ ജമാൽ , മാത്തുക്കുട്ടി കടോൺ , ലോക കേരള സഭ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി ,അബ്ദുല്ല കൂത്തുപറമ്പ് , വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഓർമ പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ .ഗിരിജ പ്രസംഗിച്ചു. സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.