മനാമ ∙ ബഹ്‌റൈനിലെ സാംസ്കാരിക സംഘടനയായ 'സാംസാ' വനിതാവേദിയുടെ 2021-2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി നടത്തുകയും പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു ചെയ്തു. പ്രസിഡന്റ് ഇൻഷ റിയാസ് അധ്യക്ഷത വഹിച്ചു. ബീന ജിജോയി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 2023-2024 വർഷത്തേക്കുള്ള 19 അംഗ വനിതാവേദി എക്സിക്യൂട്ടീവ് പാനൽ ജോയിൻ സെക്രട്ടറി. സിതാര മുരളികൃഷ്ണൻ അവതരിപ്പിച്ചു.
ഭാരവാഹികൾ : പ്രസിഡന്റ്– അമ്പിളി സതീഷ്, വൈസ്പ്രസിഡന്റ് –ജിഷ ജയദാസ്, സെക്രട്ടറി–അപർണ രാജ്‌കുമാർ, ജോയിൻ സെക്രട്ടറി– സൂര്യസോമ, ട്രഷറർ– രശ്മി അമൽ, എന്റർടൈൻമെന്റ് കോഒാർഡിനേറ്റർ ധന്യസാബു. സാംസാ ഭാരവാഹികളായ സോവിൻ, .സതീഷ് പൂമനക്കൽ, റിയാസ് കല്ലമ്പലം, മനീഷ്, മുരളികൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, ബൈജു, നിർമല ജേക്കബ് എക്സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവർ പ്രസംഗിച്ചു.