മനാമ ∙ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഓണസംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുബാംഗങ്ങളും വീടുകളിൽ തയാറാക്കി കൊണ്ട് വന്ന ഓണസദ്യയും കലാകായിക പരിപാടികളും ഉണ്ടായിരുന്നു.
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സെയിൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ജബ്ബാർ കുട്ടീസ്, ഹരീഷ് പി. കെ, രാകേഷ് പൗർണ്ണമി, ലേഡീസ് വിങ് കൺവീനർ ആബിദ ഹനീഫ്, ജോയിന്റ് കൺവീനർ അരുണിമ രാകേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.