സലാല∙ അസുഖത്തെ തുടര്‍ന്ന് സലാലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി നിര്യാതനായി. കപ്പൂര്‍ മാരായംകുന്ന് കൊടിക്കാംകുന്ന് പാറപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന കള്ളിവളപ്പില്‍ ബാവുവിന്റെ മകന്‍ അബ്ദുല്‍ കരീം (57) ആണ് മരണപ്പെട്ടത്. സ്വദേശിയുടെ വീട്ടിലെ കുക്ക് ആയി മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്ത് വരുന്ന അബ്ദുല്‍ കരീം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണന്ന് ഒമാന്‍ ഐ സി എഫ് സാന്ത്വനം ടീം അറിയിച്ചു. ഭാര്യ റഹീന, രണ്ട് പെണ്മക്കള്‍ ഉണ്ട്. ഇവര്‍ വിവാഹിതരാണ്.
English Summary: Malayali died in Salalah.